ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“അജയ് മാക്കൻ ആ സംഭവത്തിന് സാക്ഷിയാണ്. ഞങ്ങളുടെ എംഎൽഎമാർ 34 ദിവസം ഹോട്ടലിൽ ആയിരുന്നപ്പോൾ അവർ അമിത് ഷായെയും ധർമേന്ദ്ര പ്രധാനെയും കണ്ടിരുന്നു. ഒരു മണിക്കൂർ അവരോടൊപ്പം ഇരുന്നു. ഞങ്ങളുടെ എംഎൽഎമാർ വന്ന് ഷായെ കണ്ടതിൽ ലജ്ജിക്കുന്നുവെന്ന് ഞങ്ങളോട് പറഞ്ഞു,”- ഗെഹ്ലോട്ട് പറഞ്ഞു.
നവംബറിലും ഗെഹ്ലോട്ട് സമാന ആരോപണം ഉന്നയിച്ചിരുന്നു. കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് ബിജെപി തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമം നടത്തുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം, കേന്ദ്ര നേതൃത്വത്തിന്റെ പിൻബലത്തോടെ സംസ്ഥാനത്ത് ബിജെപി നേതാക്കൾ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ ഊഹക്കച്ചവടങ്ങൾ രാജസ്ഥാനിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala News: വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കെസി വേണുഗോപാൽ