കണ്ണൂർ: തലശ്ശേരിയില്‍ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ നൽകാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചർച്ചക്ക് ശേഷമാണ് സിഒടി നസീറിന് പിന്തുണ നൽകാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരിയിലെ എൻഡിഎ സ്‌ഥാനാർഥി എൻ ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയത്. ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലമായിരുന്നു തലശ്ശേരി. ബിജെപി ജില്ലാ പ്രസിഡണ്ടിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചു എങ്കിലും പത്രിക തള്ളിയതോടെ കണക്കു കൂട്ടലുകൾ തെറ്റുകയായിരുന്നു.
Read also: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്‌ആർടിസി







































