കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്ഫോടനം. ബങ്കുര ജില്ലയിലെ ജോയ്പൂരിലെ ഓഫീസിലാണ് സ്ഫോടനം നടന്നത്. പിന്നാലെ സ്ഫോടനത്തിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി.
സ്ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. സ്ഫോടനത്തിന് ഇടത്-കോണ്‍ഗ്രസ് സഖ്യമാണ് കാരണക്കാരെന്നാണ് തൃണമൂല്‍ നേതാക്കളുടെ ആരോപണം.
അതേസമയം സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ബിജെപി ആരോപിച്ചു. പ്രവര്‍ത്തകര്‍ ബോംബ് നിര്മിക്കുന്നതിനിടയാണ് സ്ഫോടനമുണ്ടായതെന്നും ബിജെപി ആരോപിച്ചു.
Read Also: ദരിദ്ര ബ്രാഹ്മണനും രാജ്യദ്രോഹി മുസ്ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു







































