കാസർഗോഡ്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ സവാദ്, ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വ്യക്‌തിപരമായ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. ജോലി സമ്മർദ്ദത്തെ കുറിച്ച് ആത്‍മഹത്യാ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിയിട്ട ശേഷം പുഴയിൽ ചാടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































