മുക്കം: വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. ചെറുവാടി താഴ്ത്തുമുറിയിലെ മൈലാഞ്ചി റോഡിൽ നെൽകൃഷിക്ക് സമീപം റോഡിനോടും കനലിനോടും ചേർന്നുള്ള കെട്ടിട നിർമാണമാണ് താഴത്തുമുറി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞത്.
കൊടിയത്തൂർ പഞ്ചായത്ത് വാർഡംഗം അബ്ദുൾ മജീദ് റിഹല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ എന്നിവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു.
പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയതിനെ തുടർന്ന് കെട്ടിട നിർമാണത്തിന് നേരത്തെ സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും നിർമാണ പ്രവർത്തികൾ തുടർന്നിരുന്നു. സർക്കാർ ഒഴിവ് ദിവസങ്ങളിൽ മാത്രമാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലാത്ത ഈ കെട്ടിടം ഒരു സ്വകാര്യവ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്ത് ഫാമെന്ന പേരിൽ നിർമിക്കുകയായിരുന്നു.
Read also: കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,928 രോഗബാധിതർ








































