കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,928 രോഗബാധിതർ

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,928 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,91,423 ആയി ഉയർന്നു. അതേസമയം തന്നെ 1,614 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. നിലവിൽ രാജ്യത്ത് രോഗബാധിതരായ ആകെ ആളുകളിൽ 4,75,012 ആളുകളും രോഗ മുക്‌തരായിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടർന്ന് 4 പേർക്ക് കൂടി രാജ്യത്ത് ജീവൻ നഷ്‌ടമായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,545 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് ബാധിതരായി രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 14,866 ആണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

Read also : 24 മണിക്കൂറിനിടെ ഒമാനിൽ 1,035 പേർക്ക് കൂടി കോവിഡ്; 14 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE