24 മണിക്കൂറിനിടെ ഒമാനിൽ 1,035 പേർക്ക് കൂടി കോവിഡ്; 14 മരണം

By Team Member, Malabar News
oman covid
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,035 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 14 പേരാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,76,688 ആയി ഉയർന്നു. ഒപ്പം തന്നെ കോവിഡിനെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്‌ടമായ ആകെ ആളുകളുടെ എണ്ണം 1,812 ആയും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം 1,200 ആളുകൾക്ക് കൂടി കോവിഡ് മുക്‌തി നേടാൻ സാധിതച്ചോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരിൽ 1,56,845 ആളുകളും രോഗ മുക്‌തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗബാധിതരായ 105 ആളുകളെയാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതോടെ നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 786 ആയി.

രാജ്യത്ത് ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരിൽ 267 പേരുടെ സ്‌ഥിതി ഗുരുതരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്. കൂടാതെ നിലവിൽ രാജ്യത്തെ കോവിഡ് മുക്‌തിനിരക്ക് 89 ശതമാനമാണ്.

Read also : എൻപിഎസിൽ ചേരാനുള്ള പ്രായപരിധി 70 ആയി ഉയർത്താൻ ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE