അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ് ബീച്ച്, കോർണിഷ് ബീച്ച്–2, അൽ ബഹർ ബീച്ച്, കുടുംബങ്ങൾക്കുള്ള കോർണിഷ് ബീച്ച് എന്നിവയ്ക്കാണ് ബ്ളൂ ഫ്ളാഗ് ബാഡ്ജ് ലഭിച്ചത്.
സിറ്റി മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ തുടങ്ങി മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ബ്ളൂ ഫ്ളാഗ് ബാഡ്ജ് ബീച്ചുകൾക്ക് നൽകുന്നത്.
Read also: ഓപ്പറേഷൻ ഗംഗ; മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു







































