ഡെൽഹി: രാജ്യതലസ്ഥാനത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. നോർത്ത് ഡിസ്ട്രിക്ടിലെ നരേലയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ ഒരു കടക്കുള്ളിൽ അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നരേല സ്റ്റേഷനിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം






































