കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം

By Trainee Reporter, Malabar News
Prohibition of loud mobile use
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഒന്നും തന്നെ ഇനിമുതൽ ബസുകളിൽ അനുവദിക്കില്ല. അമിത ശബ്‌ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, സഭ്യമല്ലാത്ത സംസാരരീതി, അമിത ശബ്‌ദത്തിൽ വീഡിയോ, ഗാനങ്ങൾ കേൾക്കുക തുടങ്ങിയവയ്‌ക്കാണ് നിരോധനം.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടറുടെ കാര്യാലയം പ്രസ്‌താവിച്ചു. നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന പരാതികൾ കണ്ടക്‌ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യണം.

ചില യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കുന്നതും, അമിത ശബ്‌ദത്തിൽ പാട്ടുകൾ കേൾക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. യാത്രക്കാരുടെ താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ചു കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

Most Read: ദീപുവിന്റെ കൊലപാതകം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE