കെഎസ്ആർടിസി സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു; ഗതാഗതമന്ത്രി

By Trainee Reporter, Malabar News
Minister Antony Raju
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തൽസ്‌ഥിതി തുടരാനും മന്ത്രി ഉത്തരവിട്ടു.

3286 ഡ്രൈവർമാരുടെയും 2803 കണ്ടക്‌ടർമാരുടെയും സ്‌ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഉത്തരവ് ഇറങ്ങിയശേഷം സ്‌ഥലം മാറ്റം അംഗീകരിച്ചു പുതിയ സ്‌ഥലങ്ങളിൽ ജോലിക്ക് പ്രവേശിപ്പിച്ചവരുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരും.

Most Read| ഷംസീർ മാപ്പ് പറയില്ല; പ്രസ്‌താവന തിരുത്താനും ഉദ്ദേശിക്കുന്നില്ല- എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE