കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

By Trainee Reporter, Malabar News
KSRTC
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം കെഎസ്ആർടിസിക്ക് വിവിധയിടങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം നാല് മാസ കാലയളവിൽ 750 കോടി രൂപയാണ് സഹായമായി നൽകിയത്.

കെഎസ്ആർടിസിയിൽ 26ന് മുൻപ് ശമ്പളം നൽകണമെന്നും സർക്കാർ ഇതിന് നടപടി എടുക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതുവരെയായി രണ്ടാം ശമ്പള ഗഡു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നൽകാനുള്ള 80 കോടി ഉടനെ നൽകി ഹൈക്കോടതി നിർദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മന്ത്രി ആന്റണി രാജു ധനമന്ത്രിക്ക് ഫയൽ കൈമാറിയിരുന്നു.

ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 120 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. സ്‌ഥിരമായി സാമ്പത്തിക സഹായം കെഎസ്ആർടിസിക്ക് നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും സഹായം നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നു.

Most Read: ഗ്യാന്‍വാപി മസ്‌ജിദ്; ആർക്കിയോളജി വകുപ്പിന്റെ സർവേക്ക് നാളെ വരെ സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE