തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പനവൂരിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ മാങ്കുഴി സ്വദേശി വിജി (29)യെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.
അഞ്ചു വര്‍ഷമായി വിജി ഭര്‍ത്താവുമായി അകന്ന് പിതാവിനും സഹോദരനും ഒപ്പം കഴിയുകയായിരുന്നു. പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വിജിയെ ചോദ്യം ചെയ്‌തു വരികയാണെന്നും സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Read also: കൊച്ചിയിൽ അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ





































