നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

By Syndicated , Malabar News
Body of a newborn baby has been buried_Malabar news
Ajwa Travels

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പനവൂരിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ മാങ്കുഴി സ്വദേശി വിജി (29)യെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.

അഞ്ചു വര്‍ഷമായി വിജി ഭര്‍ത്താവുമായി അകന്ന് പിതാവിനും സഹോദരനും ഒപ്പം കഴിയുകയായിരുന്നു. പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം  കണ്ടെടുത്തത്. വിജിയെ ചോദ്യം ചെയ്‌തു വരികയാണെന്നും സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Read also: കൊച്ചിയിൽ അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE