തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. ബോംബ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ലാൻഡിങ്ങിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തും.
മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്കിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദ്ദേശം നൽകുകയായിരുന്നു. വ്യാജ സന്ദേശമാണോയെന്ന സൂചനയുണ്ട്. നേരത്തെയും നിരവധി തവണ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നു.
Most Read| പ്രതിരോധ പ്രവർത്തനം പൂർണവിജയം; മലപ്പുറം ജില്ല നിപ മുക്‌തം