കോട്ടയം: കൈക്കൂലി കേസിൽ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ. കോട്ടയത്തെ മൈനർ ഇറിഗേഷൻ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ജോസാണ് വിജിലൻസിന്റെ പിടിയിലായത്.
കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. ബിനു ജോസിനെതിരെ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് അനേഷണ സംഘം അറിയിച്ചു.
Most Read: തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ






































