മംഗളൂരു∙ കൈക്കൂലി കേസിൽ ടൂറിസം വകുപ്പിലെ 2 ജീവനക്കാർക്കെതിരെ നടപടി. മംഗളൂരുവിൽ ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന യു ജിതേന്ദ്ര, കരാർ അടിസ്ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന അനുഷ്ക എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ജിതേന്ദ്രയ്ക്ക് 7 വർഷം തടവും 30,000 രൂപ പിഴയും അനുഷ്കയ്ക്ക് 3 വർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ടൂറിസ്റ്റ് ടാക്സി വാങ്ങുന്നതിനും ടൂറിസം മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് സർക്കാർ 2 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുന്നുണ്ട്. ഇതു പ്രകാരം ടാക്സി വാങ്ങിയയാൾക്ക് സബ്സിഡി അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണു ജിതേന്ദ്രയ്ക്ക് എതിരായ കേസ്. ഇതിനു കൂട്ടു നിന്നതിനാണ് അനുഷ്കയ്ക്ക് എതിരെ കേസെടുത്തത്.
Also Read: വിവാഹവാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ





































