ന്യൂഡെൽഹി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്‌പദമായി ഒരാൾ എടുത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്‌താവനയിൽ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരൻ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യ-പാക്ക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂറെന്ന പേരിലെ പാക്കിസ്‌ഥാനിലെ വിവിധ സ്‌ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു. പാക്കിസ്‌ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.
Most Read| കേരളത്തിൽ കാലവർഷം എത്തി; എല്ലാ ജില്ലകളിലും വ്യാപക മഴ, നാശനഷ്‌ടം