കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോർട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടർന്ന് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.
ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്കും ഭാര്യ മീര ഭട്ടാചാര്യയ്‌ക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു ഭട്ടാചാര്യ. കൂടാതെ പ്രായാധിക്യം കാരണമുള്ള നിരവധി പ്രയാസങ്ങളും ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Read also: നാളത്തെ പ്രതിഷേധം ശക്‌തി പ്രകടനമല്ല, മറിച്ച് കടുത്ത പ്രതിരോധം; കർഷക സംഘടനകൾ






































