തൃശൂർ: നഗരത്തിൽ പോത്തിന്റെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. എംജി റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെ ഉണ്ടായിരുന്ന ആളുകളെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. കൂടാതെ കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്തു.
വ്യാപാര സമുച്ചയത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെക്കുകയും, സ്ഥലത്തെത്തിയ അഗ്നിശമന സേന തളക്കുകയും ചെയ്യുകയായിരുന്നു. തളച്ചശേഷം പോത്തിനെ കോര്‍പറേഷന്റെ കീഴിലുള്ള ഏതെങ്കിലും ഷെല്ട്ടറിലാക്കുമെന്നും ഉടമസ്ഥന് എത്തിയാല്‍ ഫൈന്‍ ചുമത്തിയ ശേഷം വിട്ടുനല്‍കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു





































