വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറി; തൃശൂരിൽ 3 പേർക്ക് പരിക്ക്

By Team Member, Malabar News
Buffalo Rushed In A Shopping Complex In Thrissur And 3 Were Injured
Ajwa Travels

തൃശൂർ: നഗരത്തിൽ പോത്തിന്റെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. എംജി റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെ ഉണ്ടായിരുന്ന ആളുകളെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. കൂടാതെ കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്‌തു.

വ്യാപാര സമുച്ചയത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെക്കുകയും, സ്‌ഥലത്തെത്തിയ അഗ്‌നിശമന സേന തളക്കുകയും ചെയ്യുകയായിരുന്നു. തളച്ചശേഷം പോത്തിനെ കോര്‍പറേഷന്റെ കീഴിലുള്ള ഏതെങ്കിലും ഷെല്‍ട്ടറിലാക്കുമെന്നും ഉടമസ്‌ഥന്‍ എത്തിയാല്‍ ഫൈന്‍ ചുമത്തിയ ശേഷം വിട്ടുനല്‍കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

Read also: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE