മസ്‍കറ്റ്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലെ തയർ വിലായത്തിലായിരുന്നു അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ തീ പിടിച്ചത്. തീ പടർന്നയുടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്‌നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Most Read: ട്വിറ്ററില്‍ ട്രെന്റിങ്ങായി ‘കങ്കണ റണൗട്ട് ദേശ്‌ദ്രോഹി’ ഹാഷ്‌ടാഗ്







































