തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം മന്ത്രിസഭ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം 6 മണിയാക്കണം, നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും പ്രോക്‌സി വോട്ടോ പോസ്റ്റൽ വോട്ടോ ഏർപ്പെടുത്തണം എന്നീ തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശകൾ യോഗം ചർച്ച ചെയ്യും. സെക്രട്ടറിയേറ്റ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കൗശികൻ കമ്മിറ്റി റിപ്പോർട്ടും മന്ത്രിസഭയുടെ പരിഗണനക്കെത്തും.
ഓൺലൈൻ മുഖേനയാണ് യോഗം ചേരുന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഓഡിനൻസും ഇന്ന് പരിഗണിക്കാൻ സാധ്യതയുണ്ട്. ഇപി ജയരാജനും തോമസ് ഐസക്കിനും കോവിഡ് ബാധ സ്ഥിരീകരിക്കുകയും മുഖ്യമന്ത്രിയടക്കം 4 മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്‌തതോടെ കഴിഞ്ഞ ആഴ്‌ചത്തെ യോഗം റദ്ദാക്കുകയായിരുന്നു.
Entertainment News: മഞ്‌ജു വാര്യരുടെ ‘കയറ്റം’ ബുസാന്‍ ഫെസ്റ്റിവലിലേക്ക്