തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ജനുവരി 8 മുതല്‍ നിയമസഭ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സര്‍ക്കാരിന്റെ അടുത്ത നൂറു ദിന കര്‍മ്മ പരിപാടികളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
ഗവര്‍ണറുമായുള്ള സര്‍ക്കാരിന്റെ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ ആണ് മന്ത്രിസഭാ യോഗം. കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ബദല്‍ നിയമനിര്‍മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്മപരിപാടികളില് ഓരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടും. ക്ഷേമ പെന്ഷന് 1500 രൂപയാക്കാനും സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഉച്ചയോടെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെയും കാണും.
Read Also: കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും







































