കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

By Staff Reporter, Malabar News
M_sivasankar_malabar news
എം ശിവശങ്കര്‍
Ajwa Travels

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എൻഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്.

ശിവശങ്കരന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇന്നലെ ഇഡി ഉത്തരവിട്ടിരുന്നു. സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയതും ഉള്‍പ്പടെ ഒരു കോടി എണ്‍പത് ലക്ഷം രൂപ ആദ്യപടിയായി കണ്ടു കെട്ടി.

Read Also: തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും

ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നല്‍കിയതാണ് ഈ പണം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പണം കണ്ടുകെട്ടിയത്. അതേസമയം ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിക്കുന്നതായി ഇഡി കോടതിയില്‍ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE