തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും

By Staff Reporter, Malabar News
bjp_malabar news
Representational Image
Ajwa Travels

കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. കമ്മിറ്റിയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെയുള്ള സാഹചര്യത്തില്‍ ഇന്ന് കൊച്ചിയില്‍ ചേരുന്ന കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ വിഷയം ഉന്നയിക്കും.

പാര്‍ട്ടി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ സംസ്‌ഥാന നേതൃത്വത്തിനെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിയിട്ടുണ്ട്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം സംസ്‌ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും തന്നെ ഇതുവരെയും ഉണ്ടായിട്ടില്ല.

അതേസമയം കേന്ദ്രമന്ത്രി വി മുരളീധരനും സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭയും സംഘവും ഉന്നയിച്ചിരിക്കുന്ന പരാതിയെ പരസ്യമായി തള്ളി രംഗത്തെത്തി. ശോഭ ഉന്നയിച്ച വിഷയങ്ങളില്‍ ആദ്യം പ്രതികരിക്കാതിരുന്ന മുരളീധരവിഭാഗം ഇപ്പോള്‍ അവര്‍ക്കെതിരേ ശക്‌തമായാണ് പ്രതികരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം വിട്ടുനിന്നുകൊണ്ട് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ശോഭാ സുരേന്ദ്രനും സംഘവും.

വി മുരളീധരനും കെ സുരേന്ദ്രനും ശോഭയുടെയും സംഘത്തിന്റെയും പരാതി തള്ളിയ പശ്‌ചാത്തലത്തില്‍ ശോഭക്കെതിരേ നടപടിവന്നേക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച പടര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണായകമായിരിക്കും.

Read Also: 29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE