29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും

By Staff Reporter, Malabar News
farmers protest_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്‍ഷകരുടെ സമരം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി വ്യക്‌തികളും സംഘടനകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് ഉച്ചഭക്ഷണം ഒഴിവാക്കും. കൂടാതെ മഹാരാഷ്‌ട്രയില്‍ നിന്നുള്ള പതിനായിരം കര്‍ഷകര്‍ ഇന്ന് രാജസ്‌ഥാന്‍- ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും. ഇതോടെ ഡെല്‍ഹി- ജയ്‌പൂര്‍ ദേശീയപാത പൂര്‍ണമായും സ്‌തംഭിക്കും. കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സത്യാഗ്രഹം സിംഗു അടക്കം പ്രക്ഷോഭ മേഖലകളില്‍ തുടരുകയാണ്.

ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തുറന്ന മനസോടെയും സദുദ്ദ്യേശത്തോടെയും സമീപിക്കണമെന്ന നിലപാടിലാണ്. മാത്രവുമല്ല ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കത്തിന് നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുമുണ്ട്.

സമരത്തിലുള്ള കര്‍ഷക സംഘടനകളെല്ലാം തന്നെ ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്രത്തിന്റെ സമീപനം നിര്‍ണായകമാകും.

ഇതുവരെയായി കൊടും തണുപ്പ് അടക്കമുള്ള കാരണങ്ങള്‍ മൂലം മുപ്പത്തിനാല് കര്‍ഷകരാണ് മരണപ്പെട്ടത്. അതേസമയം വരും ദിവസങ്ങളില്‍ ശൈത്യം കടുക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരഭൂമിയില്‍ തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Read Also: കോട്ടാംപറമ്പിലെ 2 കിണറുകളില്‍ ഷിഗെല്ല സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE