കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിൽ ഫഹദ് ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയെന്ന് പോലീസ്