മലപ്പുറം: നടുറോഡില്‍ വെച്ച് കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്‌മഹൽ വീട്ടില്‍ മിഷേലാണ്(24) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് മിഷേലിനെ അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലായിരുന്നു സംഭവം. രണ്ടംഗ സംഘം ഓംനി വാനിലെത്തി പരാതിക്കാരന്റെ ആള്‍ട്ടോ കാറിന് കുറുകെ വിലങ്ങിടുകയായിരുന്നു. വാനില്‍ നിന്നിറങ്ങി വന്ന യുവാക്കള്‍ ഡ്രൈവറുടെ കഴുത്തില്‍ കത്തി വെക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
തുടര്‍ന്ന് പ്രതികളിൽ ഒരാള്‍ കാറിലും ഒരാള്‍ വാനിലും കയറി ഓടിച്ചു പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാര്‍ അപകടത്തില്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്.
Malabar News: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു







































