ആഗ്ര: റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്‌കാരം പൊതുനിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. നമസ്‌കാരം നിർവഹിക്കാനുള്ള വ്യവസ്‌ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്എസ്‌പി സുധീർ കുമാർ പറഞ്ഞു.
ഇംലി വാലി മസ്‌ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്‌ച രാത്രി നമസ്‌കാരം നടന്നത്. റമദാനിലെ രാത്രി നമസ്‌കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്.
എന്നാൽ കഴിഞ്ഞ 40 വർഷമായി ഇവിടെ രാത്രിയിൽ നമസ്‌കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകർ അറിയിച്ചു.
അതേസമയം ശത്രുത പ്രോൽസാഹിപ്പിക്കുന്നതിന് എതിരായ 153 എ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read: മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല






































