മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

By Staff Reporter, Malabar News
pinarayi vijayan
Rep. Image
Ajwa Travels

തിരുവനന്തപുരം: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കാണ് ആദ്യം പോവുന്നത്. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും.

മയോ ക്ളിനിക്കിലെ ചികിൽസയ്‌ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക. അതേസമയം, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും പകരം ചുമതല നൽകിയിട്ടില്ല. ബുധനാഴ്‌ച ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് പങ്കുചേരുമെന്നാണ് റിപ്പോർട്.

Read Also: വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE