‘അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്ന് പിണറായി’; ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

By Senior Reporter, Malabar News
Pinarayi vijayan

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കാനാണ് തീരുമാനം.

എന്നാൽ, മറ്റു ജഡ്‌ജിമാരുടെ കൂടി സൗകര്യവും ലഭ്യതയും കണക്കിലെടുത്ത ശേഷമായിരിക്കും ഈ പ്രത്യേക ബെഞ്ച് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെ ന്ന് ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി. അടുത്തയാഴ്‌ച പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ, ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ആദ്യ ടിയവമായ ഈമാസം 26ന് കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. പിണറായി വിജയന് അറസ്‌റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്ര കോടതിയിൽ ചൂണ്ടിക്കാട്ടി. ടി. വീണയ്‌ക്കും മുഹമ്മദ് റിയാസിനും വേണ്ടി അഭിഭാഷകൻ എൻ. ഹരിഹരനാണ് കോടതിയിൽ ഹാജരായത്.

മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടത്തില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE