തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായി നടക്കുന്നുണ്ട് എന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങുകയും ചെയ്‌തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോർട് കൊടുക്കാനുള്ള ശ്രമം തുടങ്ങി.
അപ്പോഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഇപി ജയരാജന്‍, ആന്റണി രാജു, എംഎം മണി എന്നിവരെ കൊണ്ട് അതിജീവിതക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
Most Read: സംസ്‌ഥാനത്ത് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു








































