ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്താനിരുന്ന രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചിന് അധികൃതര്‍ അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചക്ക് അനുമതിയുള്ള 3 നേതാക്കന്മാര്ക്ക് മാത്രമേ രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ സാധിക്കുവെന്നാണ് ന്യൂ ഡെല്‍ഹി അഡീഷണല്‍ ഡിസിപി അറിയിച്ചത്.
Read Also: ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍
എന്നാല്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്ളക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ അറസ്റ്റ് ചെയ്തതില്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






































