കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഷാജി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചത്.
കൂടാതെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാനായി സമർപ്പിച്ച രസീതുകൾ വ്യാജമാണോ എന്നും വിജിലൻസ് സംശയിക്കുന്നു. ഇതിന് പുറമേ മാളൂർകുന്നിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെഎം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
Also Read: മതേതരത്വ നിലപാടുകളിൽ വെള്ളം ചേർക്കരുത്; വിമർശനവുമായി കെ മുരളീധരൻ







































