മതേതരത്വ നിലപാടുകളിൽ വെള്ളം ചേർക്കരുത്; വിമർശനവുമായി കെ മുരളീധരൻ

By Staff Reporter, Malabar News
k-muraleedharan
Ajwa Travels

കോഴിക്കോട്: കോൺഗ്രസ് പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബിജെപിയാണ് രാജ്യത്ത് കോൺഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിമര്‍ശനം.

കേരളത്തിൽ സിപിഎം ശത്രുവാകുന്നത് അവർ കേരളത്തിൽ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തിൽ ബിജെപിയുടെ കാർബൺ പതിപ്പാണ് എന്നതിനാലാണ്. കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന ശൈലിയാണ് കേരളത്തിൽ സിപിഎമ്മിന്റേത്. തിരഞ്ഞെടുപ്പിൽ ഒൻപതിടത്ത് ബിജെപി രണ്ടാം സ്‌ഥാനത്ത് വന്നത് നിസാരമായി തള്ളരുത്.

ചില വ്യക്‌തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്‌തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണം. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാൻ പ്രത്യേക ടീമിനെ വെച്ചു.

അവർ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി. എൻഎസ്‌എസ് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാ സമുദായങ്ങളും കോൺഗ്രസിനെ കൈവിട്ടുവെന്നും മുരളീധരൻ പറഞ്ഞു.

Read Also: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE