ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

By Staff Reporter, Malabar News
farmers-protest=against-fuel-price
Representational Image
Ajwa Travels

ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ഡെൽഹി അതിർത്തിയിൽ എത്തിയ കർഷകർ ഇവിടെ പ്രതിഷേധം നടത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്‌തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്‌തമാക്കി. വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാ‍ർലമെന്റിന് അകത്തും പുറത്തും കർഷക സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കർഷകർ കത്ത് നൽകും. ജൂലൈ 19 മുതല്‍ ആഗസ്‌റ്റ് 13 വരെ പാർലമെന്റിന് മുൻപിൽ പ്രതിഷേധിക്കാനും കർഷകർ തീരുമാനിച്ചു.

Read Also: ഹാഫിസ് സെയ്‌ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE