വാഷിങ്ടണ്‍: കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരീക്ഷണ അടിസ്‌ഥാനത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികില്‍സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം ബാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കണക്കാക്കുന്നു , ട്രംപ് പറഞ്ഞു.
ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച മരുന്നുകളാണ് ട്രംപ് ഉപയോഗിച്ചത്. എന്നാല്‍ കോവിഡ് മുക്‌തനായോ എന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന ട്രംപ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം മാസ്‌ക് ഇല്ലാതെ ജനങ്ങളെ കൈവീശി കാണിച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി ട്രംപിന് പനി ഇല്ലെന്നും 24 മണിക്കൂറായി മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്‌ടർ സീന്‍ കോണ്‍ലി പ്രസ്‌താവനയില്‍ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരിച്ചെത്താനായി അക്ഷമനായി കാത്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍, മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ആരോപണം ഉണ്ട്.
National News: ഹത്രസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ ഇടപെടലെന്ന് എൻഫോഴ്‌സ്‌മെൻറ്
കോവിഡിനെ നിസാരവല്‍ക്കരിച്ചുള്ള ട്രംപിന്റെ നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2 ലക്ഷത്തിലധികം ആളുകള്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു. മാസ്‌ക് ഉപയോഗത്തിന് പോലും എതിരായിരുന്നു ട്രംപ്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സൗജന്യ മരുന്ന് എന്ന പ്രഖ്യാപനം ഇപ്പോള്‍ ട്രംപ് നടത്തിയതെന്നാണ് ഉയരുന്ന വിമര്‍ശനം. റോയിട്ടേഴ്‌സിന്റെ സര്‍വെ പ്രകാരം 38 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ കോവിഡ് കാല നടപടികളെ പിന്തുണക്കുന്നത്.
Also Read: യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി