ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം, കർശന ഉപാധികൾ
തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധിയോടെയാണ്...
സവർക്കർ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് എംപി
ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തു. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്റർനാഷണൽ ഇംപാക്‌ട് അവാർഡ് നൽകുന്നത്.
എന്നാൽ, അവാർഡ് സ്വീകരിക്കില്ലെന്ന്...
എന്തുകൊണ്ട് മുഖ്യമന്ത്രി വന്നില്ല? വിസി നിയമനത്തിൽ സമവായമില്ല, ചർച്ച പരാജയം
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സർക്കാർ-ഗവർണർ തർക്കത്തിൽ സമവായമില്ല. മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും സമവായ ചർച്ചകൾക്കായി ഇന്ന് ഗവർണറെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ്...
‘ഇൻഡിഗോ പ്രതിസന്ധി മനഃപൂർവ്വം സൃഷ്‌ടിച്ചത്? ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കും’
ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മനഃപൂർവ്വം സൃഷ്‌ടിച്ചതാണോ എന്ന് സംശയിക്കുന്നതായി വ്യോമയാന മന്ത്രി രാം മനോഹർ നായിഡു. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പാക്കിയത്. ഡിജിസിഎയുടെ വീഴ്‌ച പ്രത്യേകം പരിശോധിക്കും. ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ...
കേന്ദ്രമന്ത്രിക്ക് ലോക്‌സഭയിൽ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്; ഇതെങ്ങനെ?
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വോട്ട് ചെയ്‌തതിൽ ആക്ഷേപവുമായി സിപിഐ നേതാവ് വിഎസ്.സുനിൽ കുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്‌തത്...
ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്
മിയാമി: ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. കപ്പലിലെ 95 യാത്രക്കാർക്കും ആറ് ക്രൂ...
തദ്ദേശപ്പോര് ഇനി വടക്കൻ കേരളത്തിൽ; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ ജനവിധി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്...
ചിത്രപ്രിയയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ, ‘കല്ലുകൊണ്ട് തലയ്‌ക്കടിച്ചു’
കൊച്ചി: മലയാറ്റൂരിൽ 19-കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് ചൊവ്വാഴ്‌ച വീടിന് ഒരുകിലോമീറ്റർ അകലെ...









































