Tue, Mar 17, 2026
27 C
Dubai

വിസി നിയമനം; ‘എത്രയും വേഗം തീരുമാനം എടുക്കണം’- അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനാലാണ് സുപ്രീം കോടതിയുടെ വിമർശനം. എത്രയുംവേഗം തീരുമാനം എടുക്കണമെന്നാണ് ജസ്‌റ്റിസ്‌...

മൂന്നാർ സ്‌കൈ ഡൈനിങ് അപകടം; മുഴുവൻ സഞ്ചാരികളെയും സുരക്ഷിതമായി നിരത്തിറക്കി

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സുരക്ഷിതമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം. ഇന്ത്യ- റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ...

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സജീവമാക്കി പോലീസ്. രാഹുലിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ...

ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ. വർധിച്ചുവരുന്ന താപനില കാരണം രോഗം ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിനിടെയാണ് ആശ്വാസവാർത്ത. 2024ലെ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ 1.46 കോടിയിലധികം ഡെങ്കി...

വൈറ്റ് ഹൗസ് വെടിവയ്‌പ്പ്‌; പരിക്കേറ്റ സുരഷാ ഉദ്യോഗസ്‌ഥ മരിച്ചു, ഒരാൾ ചികിൽസയിൽ

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. മറ്റൊരു അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി...

വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ഗുരുതര വീഴ്‌ച, കരാറുകാരന് നോട്ടീസ്

പത്തനംതിട്ട: വഴിപാടിനുള്ള തേൻ ശബരിമലയിൽ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ്...

നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വിവാഹ വാഗ്‌ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, വധഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്...
- Advertisement -