വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകൾ തടഞ്ഞ് നാട്ടുകാർ, സംഘർഷം
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ...
ലോകത്തിലേറ്റവും വലുത്; ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ അണക്കെട്ട്, പ്രവൃത്തികൾ തുടങ്ങി ചൈന
ബെയ്‌ജിങ്: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചൈന. 167.8 ബില്യൺ ഡോളർ ചിലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവൃത്തികൾക്ക് ശനിയാഴ്‌ച...
കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...
അതുല്യയുടെ മരണം; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ- ഭർത്താവിനെതിരെ കേസ്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ...
‘ട്രംപ് പറഞ്ഞ 5 വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്?’; മോദിയോട് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുയർത്തി രാഹുൽ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്‌താവന.
എന്നാൽ,...
നവീൻ ബാബുവിന്റെ മരണം; അഡീഷണൽ കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയ...
മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം
കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി.
കൂട്ടുകാരുടെയും...
ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന.
എന്നാൽ,...









































