Wed, Feb 25, 2026
22 C
Dubai

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കേസ്; സംസ്‌ഥാന വ്യാപകമായി എൻഐഎ റെയ്‌ഡ്‌

കൊച്ചി: സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലുമായി 20 കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ്...

ബാരാമതിയിൽ വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: ബാരാമതിയിൽ വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും...

കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി; വിഷു-ഈസ്‌റ്റർ ടിക്കറ്റ് ബുക്കിങ് ഉടൻ

ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ. പുറപ്പെടുന്ന സമയത്തിലും സ്‌റ്റേഷനുകളിലും മാറ്റമില്ല. ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ...

‘ഹമാസുമായി ബന്ധം’; വെളിപ്പെടുത്തി പാക്ക് ലഷ്‌കർ കമാൻഡർ, പുതിയ ഭീകരവാദ സഖ്യം?

ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകൾക്കിടയിൽ ഏകോപനം സംഭവിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം...

നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്‌പീക്കറും, ഗവർണറുടെ കത്തിന് മറുപടിയില്ല

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവർണറുമായി പോരിനുറച്ച് സ്‌പീക്കറും. ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്‌പീക്കർ എഎൻ ഷംസീർ വ്യക്‌തമാക്കി. സാധാരണ നിലയിൽ ഗവർണർ...

എംപിമാർ മൽസരിക്കേണ്ട, വിജയസാധ്യത പരിഗണിച്ച് മാത്രം സ്‌ഥാനാർഥി നിർണയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടതില്ലെന്ന് തീരുമാനം. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിലാണ് ഇക്കാര്യം ഉയർന്നത്. ഭൂരിപക്ഷാഭിപ്രായം ഇതാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കും. ഇളവ് നൽകുന്നതിൽ ഉൾപ്പടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത് ഇന്ന്...

ഓസ്‍ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

പനാജി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്‍ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമാണ് ഗോവ സർക്കാർ...

‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ന്യൂഡെൽഹി: ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. അടുത്തകാലത്ത് രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
- Advertisement -