സംസ്‌ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്, ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. എന്നാൽ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്....
‘സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അസോഷ്യേറ്റ് അംഗമാക്കാം’; അംഗീകരിക്കില്ലെന്ന് പിവി അൻവർ
മലപ്പുറം: സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ തൃണമൂൽ കോൺഗ്രസിന് അസോഷ്യേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പിവി അൻവർ. അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ നിലപാട്.
നിലമ്പൂരിലെ...
പരപ്പനങ്ങാടി റഹീന കൊലക്കേസ്; ഭർത്താവിന് വധശിക്ഷ
മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ...
കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്
ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...
‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ...
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്‌ഥാനാർഥി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും. പല സ്വതന്ത്രൻമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്‌ഥാനാർഥിയെ മൽസരിപ്പിക്കാൻ...
സർക്കാരിന് തിരിച്ചടി; ‘സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണം’
കൊച്ചി: ഡോ. സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്...
‘ഒരു പകൽ കൂടി കാത്തിരിക്കാം’; സ്‌ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് അൻവർ അറിയിച്ചു. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും അടക്കം ഒരു പകൽ കൂടി കാത്തിരിക്കണമെന്ന്...









































