തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
കൊല്ലം: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ്...
ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാക്കിസ്‌ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്‌തറിന്റെ യൂട്യൂബ് ചാനൽ ഉൾപ്പടെയുള്ളവയാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ ന്യൂസ്, എആർവൈ...
പാകിസ്‌ഥാന് പിന്തുണയുമായി ചൈന; തുർക്കി സൈനിക വിമാനത്തിൽ ആയുധങ്ങളെത്തിച്ചു
ഇസ്‌ലാമാബാദ്: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാക്കിസ്‌ഥാനിൽ എത്തിയതായി റിപ്പോർട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്‌ഥാനിലെത്തിയത്.
പടക്കോപ്പുകൾ, ആയുധങ്ങൾ,...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു.
ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ്...
മഞ്ചേശ്വരത്ത് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു
കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം...
അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ: കശ്‌മീർ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ സൈന്യം വെടിയുതിർക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
പൂഞ്ച് സെക്‌ടറിൽ...
ഡെൽഹിയിൽ വൻ തീപിടിത്തം; 2 കുട്ടികൾ മരിച്ചു, ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡെൽഹിയിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു. ഡെൽഹിയിലെ രോഹിണി സെക്‌ടറിലെ ശ്രീനികേതൻ അപ്പാർട്ട്മെന്റിലാണ് സംഭവം.
മൂന്നുമണിക്കൂറോളം ശ്രമിച്ചാണ്...
ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
ലഹരിയുമായി സിനിമാ സെറ്റിൽ...









































