വയനാടിന് പ്രത്യേക സാമ്പത്തിക സഹായം; ഈ മാസം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ നിലപാട് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര...
തിരക്ക് ഒഴിവാക്കുക ലക്ഷ്യം; ശബരിമല നട ഇന്ന് ഒരുമണിക്കൂർ നേരത്തെ തുറക്കും
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് മഹോൽസവ തിരക്ക് പരിഗണിച്ച് ശബരിമല നട ഇന്ന് ഒരുമണിക്കൂർ നേരത്തെ തുറക്കും. വൈകിട്ട് നാലുമണിക്കാകും നട തുറക്കുക. സാധാരണ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. 30,000 പേരാണ് ഇന്ന് വെർച്വൽ...
ആത്‌മകഥാ വിവാദം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്- വിശദീകരണം നൽകാൻ ഇപി ജയരാജൻ
തിരുവനന്തപുരം: ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയ ശേഷം...
ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; ബാഡ്‌മിന്റൻ താരങ്ങൾ വിമാനത്തിൽ ഭോപ്പാലിലേക്ക് പോകും
തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദ്ദേശം...
തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; വിജ്‌ഞാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം...
മണ്ഡല- മകരവിളക്ക് മഹോൽസവം; ശബരിമല നട നാളെ തുറക്കും
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നി പകരും. പുതിയ...
കേരളത്തിന് തിരിച്ചടി; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.
ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക്...
കൊടകര കള്ളപ്പണ ഇടപാട് കേസ്; ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ...









































