കൊടകര കള്ളപ്പണ ഇടപാട് കേസ്; ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്

മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.

By Senior Reporter, Malabar News
High Court
Ajwa Travels

കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്‌ഥാന പോലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊടകര കവർച്ചാ കേസിലെ 50ആം സാക്ഷി സന്തോഷ് നൽകിയ ഹരജിയിലാണ് നോട്ടീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 31നാണ് ദേശീയപാതയിൽ കൊടകരയ്‌ക്കടുത്ത്‌ ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്‌ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്‌ട്രീയ വിവാദമായി മാറുകയും ചെയ്‌തിരുന്നു.

Most Read| സംസ്‌ഥാനത്ത്‌ വ്യാപക മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE