തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് കോഴിക്കോട് ജില്ലയിലും യെല്ലോ അലർട്ടുണ്ട്. ഞായറാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരും. തീർഥാടനകാലത്ത് ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ കാലാവസ്‌ഥ പ്രത്യേകമായി നൽകുന്നതിന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ശബരിമല ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങി.
ശബരിമല സന്നിധാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. നിലയ്‌ക്കലിൽ ആകാശം പൊതുവെ മേഘാവൃതമാണ്. ഉച്ചയ്‌ക്ക് ശേഷം ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Most Read| ആത്‌മകഥാ വിവാദം; വെട്ടിലായി സിപിഎം- ഇപി ജയരാജനോട് വിശദീകരണം തേടിയേക്കും