പിഎം ശ്രീ പദ്ധതി; കത്ത് തയ്യാറാക്കി സംസ്‌ഥാനം, പിൻമാറാൻ വ്യവസ്‌ഥയില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്‌ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭാ തീരുമാനം എന്ന നിലയ്‌ക്കാണ്...
ഫ്രഷ് കട്ടിന് പ്രവർത്തിക്കാം, കർശന ഉപാധികളുമായി കലക്‌ടർ; വീഴ്‌ച വരുത്തിയാൽ നടപടി
കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്.
മലിനീകര...
ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി
ന്യൂഡെൽഹി: ജസ്‌റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കി. നവംബർ 24ന് സത്യപ്രതിജ്‌ഞ ചെയ്‌ത് സ്‌ഥാനമേൽക്കും. ജസ്‌റ്റിസ് ബിആർ ഗവായ് വിരമിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ ചീഫ് ജസ്‌റ്റിസ്...
മുൾമുനയിൽ മുംബൈ; ബന്ദികളാക്കിയ 17 കുട്ടികളെ മോചിപ്പിച്ചു, പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മുംബൈ: നഗരം മാത്രമല്ല, രാജ്യം മുഴുവൻ മുൾമുനയിലായ മണിക്കൂറുകളാണ് കടന്നുപോയത്. 17 കുട്ടികളെയടക്കം 19 പേരെ മുംബൈ നഗരത്തിലെ പൊവയ് മേഖലയിൽ സ്‌ഥിതിചെയ്യുന്ന സ്‌റ്റുഡിയോ കെട്ടിടത്തിൽ ബന്ദികളാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ മുംബൈ നഗരം...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി, ഈമാസം മരിച്ചത് 11 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഇതിനിടെയാണ്...
കണ്ണൂരിൽ കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
നിർമാണം നടക്കുന്ന കെട്ടിടത്തോട്...
മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിന് വധശിക്ഷ
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ ഉറങ്ങാൻകിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (82) വധശിക്ഷ വിധിച്ച് കോടതി. അഞ്ചുലക്ഷം രൂപ പിഴയും അടക്കണം. തൊടുപുഴ...
‘മന്ത്രി ജിആർ അനിൽ അപമാനിക്കുന്ന പ്രസ്‌താവന നടത്തി, മുദ്രാവാക്യങ്ങൾ വേദനിപ്പിച്ചു’
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ ആസ്‌ഥാനത്ത് പാർട്ടി സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജിആർ അനിൽ തന്നെ...









































