അഷിക്കുൽ ഇസ്‌ലാം വധക്കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി
കണ്ണൂർ: തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഇരിക്കൂർ പോലീസ് ബംഗാളിലെത്തി പിടികൂടി. ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പരേഷ് നാഥ് മണ്ഡലിനെയാണ് ഇരട്ടി പോലീസ് ഇന്നലെ സാഹസികമായി...
പിഎം ശ്രീ പദ്ധതി; പിന്നോട്ടില്ലെന്ന് സിപിഎം, ആശങ്കകൾ ചർച്ച ചെയ്‌ത് പരിഹരിക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയിൽ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്‌തമാക്കി. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടി...
സുരക്ഷാ പരിശോധനകൾക്ക് തുടക്കം; സ്‌റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ഉടൻ
ഇന്ത്യയിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റിന്റെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. രാജ്യത്ത് വാണിജ്യ അടിസ്‌ഥാനത്തിൽ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ് ഇത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ, 2026ന്റെ തുടക്കത്തിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം വാണിജ്യപരമായി...
സ്വർണം ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിറ്റു; സ്വർണവ്യാപാരി ഗോവർധനും പങ്ക്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗോവർധൻ...
ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഉടമസ്‌ഥാവകാശം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. വിജ്‌ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹൻലാലിന് കൈവശം സൂക്ഷിക്കാൻ അനുവാദം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്‌ഞാപനം...
‘ഫൈനലിൽ ഓടണം, മെഡൽ നേടണം’; വേദന കടിച്ചമർത്തി സ്വർണത്തിലേക്ക് കുതിച്ച് ദേവനന്ദ
'ഫൈനലിൽ ഓടണം, മെഡൽ നേടണം' തന്റെ ശരീരത്തിലെ വേദന കടിച്ചമർത്തി ദേവനന്ദ പറഞ്ഞു. അത് അവളുടെ ഉറച്ച തീരുമാനത്തിന്റെയും ആത്‌മധൈര്യത്തിന്റെ പര്യായം കൂടിയായിരുന്നു. ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ദേവനന്ദയുടെ മുഖത്ത്...
ഉദയംപേരൂരിൽ സിപിഎം നേതാവ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ
കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടിഎസ് പങ്കജാക്ഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ...
ശക്‌തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്‌തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റർ മുതൽ 204.4...









































