‘ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി, എംഎൽഎ ഉൾപ്പടെയുള്ളവർ തട്ടിയെടുത്തു’
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട്...
മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രിയിലും തീ...
ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക
വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പിൻമാറി യുഎസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചതിന് ഒരുവർഷത്തിന് ശേഷമാണ് ഈ നടപടി. പിൻവാങ്ങുന്നതിന് ഒരുവർഷം മുൻപ് അതത് രാജ്യം നോട്ടീസ് നൽകണമെന്നാണ്...
കേരളത്തിനായി വമ്പൻ പദ്ധതികളില്ല; ‘മാറാത്തത് ഇനി മാറു’മെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിനായി വൻകിട പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്ത് നിന്ന് മടങ്ങി. സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാത ഉൾപ്പടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ, വ്യക്‌തമായ തിരഞ്ഞെടുപ്പ്...
കണ്ണൂരിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം
കണ്ണൂർ: പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
വീടിന്റെ ജനൽച്ചില്ലുകളും...
ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിച്ചില്ല, മുരാരി ബാബുവിന് ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി...
‘കേരളം ഇനി ബിജെപിയുടെ കൈകളിൽ വരും; ഇന്നുമുതൽ പുതിയ ദിശാബോധം’
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'എന്റെ സുഹൃത്തുക്കളേ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
വികസിത ഭാരതത്തിനായി രാജ്യം...
പോറ്റിക്കൊപ്പം അടൂർ, കൂടുതൽ ചിത്രങ്ങൾ പുറത്ത്; ‘എല്ലാം ജനം വിലയിരുത്തും’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന്...







































